വര്‍ഷങ്ങളുടെ ആവശ്യങ്ങള്‍ക്കൊടുവില്‍ കല്ലുവയല്‍കോളനിക്കാരുടെറോഡ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. പൂതാടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്ലകൊല്ലി – കല്ലുവയല്‍ – വനത്തിലൂടെയുള്ള റോഡാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
6 ലക്ഷം രുപ ചിലവഴിച്ചാണ് 125ഓളം മീറ്റര്‍ വരുന്ന റോഡിന്റെ കലുങ്കും കോണ്‍ക്രിറ്റ് പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചത്.
വനത്തിലൂടെ കടന്ന്പോവുന്ന റോഡിന്റെയും കലുങ്കിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞതോടെ ഇനി വീട്ട്മുറ്റം വരെ വാഹനമെത്തുന്ന സന്തോഷത്തിലാണ് എല്ലക്കൊല്ലി കല്ലുവയല്‍ ഗോത്ര കോളനികോളനിക്കാര്‍. പത്തോളം കുടുബങ്ങള്‍ താമസിക്കുന്ന പൂതാടി ഗ്രാമ പഞ്ചായത്ത് മുന്നാം വാര്‍ഡ് മണല്‍വയല്‍ എല്ലക്കൊല്ലി – കല്ലുവയല്‍ കോളനി റോഡ്6 ലക്ഷം രുപാ ചിലവഴിച്ച് നൂറ്റി ഇരുപത്തിയഞ്ച്മീറ്റര്‍ റോഡ് കോണ്‍ക്രിറ്റും കലുങ്കിന്റെയും നിര്‍മ്മാണ പ്രവര്‍ത്തികളാണ് പൂര്‍ത്തീകരിച്ചത്.പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് പ്രഭാകരന്‍ റോഡ് ഉദ്ഘാടനം ചെയ്തു.ഷാജി ഓലിക്കയത്ത്,മനോജ്,വിനോദ് പാതികാട്ടില്‍, ജാനകി, മാരന്‍ , മുരളി തുടങ്ങിയവര്‍ സംസാരിച്ചു.