വന്യമൃഗശല്യത്തിന് പരിഹാരം കാണണം

0

 

വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് കര്‍ഷക കോണ്‍ഗ്രസ് തൃശ്ശിലേരി മണ്ഡലം കമ്മറ്റി. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് കര്‍ഷക കോണ്‍ഗ്രസ്.10 ദിവസമായി തിരുനെല്ലി പഞ്ചായത്തിലെ മുത്തുമാരി, തുത്തോട്, അമ്പലമൂല പ്രദേശങ്ങള്‍ കാട്ടാനഭീതിയിലാണ്. പ്രദേശത്തെ 300 തെങ്ങും കൃഷിയിടങ്ങളും കാട്ടാന പൂര്‍ണ്ണമായി നശിപ്പിച്ചു.വനം വകുപ്പ് വാച്ചര്‍മാരെ കാവല്‍ നിര്‍ത്തി വൈദ്യുത തൂക്കുവേലി തീര്‍ത്ത് കര്‍ഷകന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ വനം വകുപ്പ് തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടിക്ക് ഒരുങ്ങുമെന്ന് കര്‍ഷകകോണ്‍ഗ്രസ് അറിയിച്ചു.

സുരക്ഷയൊരുക്കാന്‍ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നാണ് കര്‍ഷക കോണ്‍ഗ്രസ് പറയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!