ജില്ലയില്‍ ഒറ്റ രേഖ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേ; നാളെ തുടങ്ങും
കൈവശമുള്ള ഭൂമിക്ക് ഒറ്റ രേഖ ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വേക്ക് നാളെ തുടക്കം. ജില്ലയില്‍ ആദ്യമായി സര്‍വ്വേ നടത്തുന്നത് മാനന്തവാടി വില്ലേജിലാണ്. വാളാട്, അമ്പലവയല്‍ വില്ലേജുകളിലും സര്‍വ്വേ നടത്തും. പൊതുജനങ്ങളുടെ സഹായത്തോടെ സര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ നോഡല്‍ ഓഫിസറും സര്‍വ്വേ സൂപ്രണ്ടുമായ ആര്‍. ജോയ് വ്യക്തമാക്കി.
മാനന്തവാടി, വാളാട്, അമ്പലവയല്‍ വില്ലേജുകളില്‍ 1979ല്‍ ഭൂമിസര്‍വ്വേ പൂര്‍ത്തീകരിച്ചിരുന്നുവെങ്കിലും ഇത് വരെയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. ഭൂരേഖകള്‍ക്ക് ക്യത്യത ഉറപ്പാക്കാനുള്ള ഡിജിറ്റല്‍ സര്‍വ്വേയാണ് മാനന്തവാടി വില്ലേജില്‍ ആരംഭിക്കുന്നത്.നാല് മാസത്തിനുള്ളില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി റവന്യൂ വകുപ്പിന് റിക്കാര്‍ഡുകള്‍ കൈമാറുവാനാണ് പദ്ധതി.
ഡിജിറ്റല്‍ സര്‍വ്വേറിക്കാര്‍ഡുകള്‍ നിലവില്‍ വരുന്നതോടുകൂടി നിലവിലുള്ള ഭൂമിയുടെസര്‍വ്വേ നമ്പര്‍ സബ് ഡിവിഷന്‍ നമ്പര്‍, തണ്ടപ്പേര്‍ നമ്പര്‍ തുടങ്ങിയവ കാലഹരണപ്പെടുകയും ഭൂമിയുടെ കൈവശങ്ങള്‍ക്കും, നിലവിലെ നിയമങ്ങള്‍ക്കും അനുസ്യതമായി പുതിയ നമ്പര്‍ നല്‍കും.ഇതോടെ റവന്യൂ,രജിസ്‌ട്രേഷന്‍, പഞ്ചായത്ത് ബാങ്ക്, തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള സേവനങ്ങള്‍ എളുപ്പത്തിലാക്കുവാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
ഡ്രോണിന്റെയും മറ്റും സഹായത്തോടെ നാല് വര്‍ഷം കൊണ്ട് രാജ്യമാകെ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വ്വേ പദ്ധതി കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍പ്രഖ്യാപിച്ചത്. രാജ്യത്തെ ഏഴ് ലക്ഷം വില്ലേജുകളില്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില വില്ലേജുകളിലും, സര്‍വ്വേ നടന്നു വരുന്നുണ്ട്. കേന്ദ്ര പഞ്ചായത്ത് രാജ്, മന്ത്രാലയം, സംസ്ഥാനറവന്യൂ ,സര്‍വ്വേ, പഞ്ചായത്ത്വകുപ്പുകള്‍, സര്‍വ്വേ ഓഫ് ഇന്ത്യ എന്നിവ സംയുക്തമായാണ് സര്‍വ്വേ നടത്തുന്നത്.
ഡ്രോണ്‍സര്‍വ്വേക്ക് അനുയോജ്യമായ ഭൂപ്രദേശങ്ങള്‍ പ്രത്യോകം കണ്ടെത്തിയാണ് സര്‍വ്വേ നടത്തുന്നത്. സ്ഥലമുടമകള്‍ അടയാളപ്പെടുത്തിയ അതിരുകള്‍ മാത്രമേ ഡ്രോണ്‍ ക്യാമറകള്‍ക്ക് തിരിച്ചറിയാന്‍ കഴിയൂ
ഡ്രോണ്‍ ക്യാമറയില്‍ പതിയാത്ത സ്ഥലങ്ങള്‍ ടോടല്‍ സ്റ്റേഷന്‍ പോലുള്ള ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചും, ഇലക്ട്രോക്‌സ് ടോടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചും സര്‍വ്വേ നടത്തും. ഡ്രോണുകളും ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരും സര്‍വ്വേ ഓഫ് ഇന്ത്യയുടെതാണ്. മാനന്തവാടി വില്ലേജില്‍ സര്‍വ്വേ നടത്തുന്ന മുപ്പത് ജീവനക്കാര്‍ക്കും ടാബ്ലറ്റുകളും ജി.പി.എസ്സുകളും, സര്‍വ്വേ ഓഫ് ഇന്ത്യ നല്‍കിയിട്ടുണ്ട്. സ്ഥലത്തിന്റെ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍വ്വേ ഓഫ് ഇന്ത്യയുടെ സര്‍വ്വറില്‍ ആണ് ഉള്‍പ്പെടുത്തുന്നത്.
ജി.പി.എസ്‌പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് 18 ന് ആരംഭിക്കുന്നത്. സര്‍വ്വേ ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറി നല്‍കുന്ന ഫോറം ഒന്ന് (എ) പൂരിപ്പിച്ച് തിരികെ നല്‍കണം. സ്ഥലമുടമകള്‍ അതിര് അടയാളങ്ങള്‍ സ്ഥാപിക്കണം, ഭൂമിയുടെ അതിര്‍ത്തികളില്‍ ചുട്ടുകല്ല്, സിമന്റ് കല്ല്, മഞ്ഞ, ഓറഞ്ച് കളറില്‍ പെയിന്റ് മാര്‍ക്ക് എന്നിവ ഉപയോഗിച്ച് ഭൂമിയില്‍ അടയാളപ്പെടുത്തണം. എന്നാല്‍ മാത്രമേ ഡ്രോണ്‍ ക്യാമറകള്‍ക്ക് സ്ഥലം തിരിച്ചറിയാന്‍ കഴിയൂ. ഡിജിറ്റല്‍ റീസര്‍വ്വേ മാപ്പിങ്ങ് പൂര്‍ണ്ണമാവുന്നതോടെ റവന്യൂരജിസ്‌ട്രേഷന്‍ സര്‍വ്വേ ആന്റ് ഭൂരേഖകള്‍ സംയോജിക്കപ്പെടും. ജനപങ്കാളിത്തവും സഹകരണവും പദ്ധതിക്ക് ആവശ്യമാണെന്ന് ജില്ലാ നോഡല്‍ ഓഫീസറും സര്‍വ്വേ സൂപ്രണ്ടുമായ ആര്‍.ജോയി പറഞ്ഞു.