പുണ്യ റംസാന് വിട; നാളെ ചെറിയ പെരുന്നാള്‍

0

വ്രത ശുദ്ധിയുടെ നാളുകള്‍ക്ക് പരിസമാപ്തി കുറിച്ച് നാളെ വിശ്വാസികള്‍ ചെറിയപെരുന്നാള്‍ ആഘോഷിക്കും.ഇന്നലെ കേരളത്തില്‍ എവിടെയും ചന്ദ്രോദയം ദൃശ്യമാകാത്തതിനാല്‍ ഇന്ന് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി നാളെ ശവ്വാല്‍ ഒന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കണമെന്ന് വിവിധ സ്ഥലങ്ങളിലെ ഖാളിമാര്‍ പ്രഖ്യാപിച്ചു.ഇന്നത്തെ വെളിയാഴ്ച കൂടി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞതോടെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അഞ്ച് വെള്ളിയാഴ്ച എന്ന പ്രത്യേകത കൂടി ഇത്തവണ റംസാനില്‍ വിശ്വാസികള്‍ക്ക് ലഭിച്ചു.ഈദുല്‍ ഫിത്തറിന്റെ പ്രധാന ആചാരങ്ങളില്‍ ഒന്നാണ് ഫിത്ര്‍ സക്കാത്ത് ശവ്വാല്‍ മാസപ്പിറ ദൃശ്യമാകുന്നതോടെയാണ് സക്കാത്ത് വിതരണം തുടങ്ങുന്നത്.ആഘോഷദിനത്തില്‍ ആരും തന്നെ പട്ടിണി കിടക്കരുതെന്ന സന്ദേശമാണ് ഫിത്ര്‍സക്കാത്തിലൂടെ നിറവേറ്റുന്നത്.ഈദുല്‍ ഫിത്തര്‍ ആഘോഷത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ് പെരുന്നാള്‍ നിസ്‌കാരം
മസ്ജിദുകളില്‍ പെരുന്നാള്‍ ദിനത്തിലെ പ്രത്യേക നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Leave A Reply

Your email address will not be published.

error: Content is protected !!