പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വാകേരി കക്കടംകുന്നില്‍ കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂട് വെച്ചു. തിങ്കളാഴ് രാത്രിയാണ് വനം വകുപ്പ് ഏദന്‍ വാലി എസ്റ്റേറ്റില്‍ കൂട് സ്ഥാപിച്ചത്. ഏദന്‍ വാലി പ്ലാന്റേഷനിലെ കളം റോഡില്‍ വളര്‍ത്തുനായയെ ആക്രമിച്ചു കൊന്ന ഭാഗത്താണ് വനം വകുപ്പ് കഴിഞ്ഞ ദിവസം രാത്രിയില്‍ കൂടു വെച്ചത്. കൂടു വെക്കാന്‍ നടപടിയില്ലെന്നാരോപിച്ച് തൊഴിലാളികള്‍ ദേശീയ പാത ഉപരോധമടക്കമുള്ള സമരത്തിനൊരുങ്ങുന്നെന്ന് വയനാട് വിഷന്‍ കഴിഞ്ഞ ദിവസവും വാര്‍ത്ത നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് കൂട് സ്ഥാപിച്ചത്.
കൂട് സ്ഥാപിച്ചെങ്കിലും കടുവ കൂട്ടിലകപ്പെടാതെ തങ്ങള്‍ പണിക്കിറങ്ങില്ലെന്നാണ് തൊഴിലാളികള്‍ തീരുമാനിച്ചിരിക്കുന്നത്. ഏദന്‍ വാലി പ്ലാന്റേഷനില്‍ എഴുപതോളം തൊഴിലാളികളാണ് നിലവിലുള്ളത്. ഈ തൊഴിലാളികളുടെ ഭീതി അകറ്റുന്നതിനും കടുവയെ പിടികൂടുന്നതിനുമായി കൂടു സ്ഥാപിച്ച വനം വകുപ്പിന് നന്ദി പറഞ്ഞ് കടുവ കൂട്ടില്‍ അകപ്പെടുന്നതും കാത്തിരിക്കുകയാണ് തൊഴിലാളികള്‍