സ്‌കൂള്‍ തുറക്കുന്നു; ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം: സ്വകാര്യബസ് ഉടമകള്‍

0

കല്‍പ്പറ്റ :സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനാരിക്കെ ബസ് ചാര്‍ജ് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസ് ഉടമകള്‍ രംഗത്ത്. ഇന്ധനവില 100 കടന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടേതടക്കമുളള യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യമുയരുന്നത്. നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാനാവില്ലന്നാണ് ഉടമകള്‍ പറയുന്നത്.

കൊവിഡ് പ്രതിസന്ധിയില്‍ കരകയറാനുള്ള ഓട്ടത്തിന്നിടയില്‍ ഇന്ധനവില നൂറും കടന്നുകുതിക്കുന്നത് സ്വകാര്യബസ് വ്യവസായമേഖലയെ പ്രതിസന്ധിയിലാക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ നഷ്ടം സഹിച്ചാണ് ഓരോദിവസവും സര്‍വീസ് മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്ധനയിനത്തില്‍ തന്നെ ദിവസവും ശരാശരി മൂവ്വായിരം രൂപയുടെ അധികബാധ്യതയാണ് ഉണ്ടാവുന്നതെന്നാണ് ഉടമകള്‍ പറയുന്നത്.

ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ കൂടി തുറക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാര്‍ഥികളെ അടക്കം കയറ്റി സര്‍വീസ് നടത്തിയാല്‍ വന്‍നഷ്ടമുണ്ടാകുമെന്നും ഇവര്‍പറയുന്നു. നിരക്ക് വര്‍ധനവ് അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഉടമകള്‍ പറയുന്നത്. ഈ ആവശ്യം സര്‍ക്കാറിന്റെ മുന്നില്‍വെച്ചിട്ടുണ്ടന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സര്‍വീസുകളുമായി മുന്നോട്ട് പോകാനികില്ലെന്നുമാണ് സ്വകാര്യബസ്് ഓപ്പറേറ്റോഴ്സ് അസോസിയേഷന്‍ ചൂണ്ടികാണിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!