മാനന്തവാടി നഗരസഭയില്‍ രാജി
യു.ഡി.എഫ് ധാരണ പ്രകാരം മാനന്തവാടി നഗരസഭയില്‍ ലീഗ് അംഗമായ പി.വി.എസ് മൂസ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ചു.കോണ്‍ഗ്രസ് അംഗമായ മാര്‍ഗരറ്റ് തോമസ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സ്ഥാനവും രാജിവെച്ചു. പി.വി ജോര്‍ജ് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗത്വം ഇന്നലെരാ ജിവെച്ചിരുന്നു.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭ ഭരണം യു.ഡി.എഫിനാണ് ലഭിച്ചത്. ഒന്നര വര്‍ഷം വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലീഗിനും പിന്നീടുള്ള മൂന്നര വര്‍ഷക്കാലം കോണ്‍ഗ്രസിനും എന്നായിരുന്നു ധാരണ.
അതുപോലെ കോണ്‍ഗ്രസ് കൈയാളിയിരുന്ന പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ഇനിയങ്ങോട്ട് ലീഗിനും നല്‍കുമെന്ന വ്യവസ്ഥയായിരുന്നു.അതു പ്രാകാരമാണ് ഇന്നലെ പി.വി.ജോര്‍ജിന്റെ രാജിയും ഇന്ന് പി.വി.എസ്.മൂസയും രാജിവെച്ചത്. ഉച്ചയ്ക്ക് 12.30 തോടെ നഗരസഭ സെക്രട്ടറി സന്തോഷ് മാമ്പളളിക്കാണ് മൂസ രാജി നല്‍കിയത്.തുടര്‍ന്നും നഗരസഭയുടെ വികസന പ്രവര്‍ത്തനത്തോടൊപ്പം നില്‍ക്കുമെന്നും പി.വി.എസ്. മൂസ പറഞ്ഞു. അതിനിടെ നാടകീയനീക്കമെന്നോണം കോണ്‍ഗ്രസ് അംഗമായ മാര്‍ഗ്ഗരറ്റ് തോമസ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും രാജിവെച്ചു. ഡി.സി.സി.നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ് താന്‍ രാജി വെച്ചതെന്ന് മാര്‍ഗ്ഗരറ്റ് തോമസ് വ്യക്തമാക്കി.