സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ അപകടങ്ങള്‍ തുടര്‍ക്കഥ

0

മുട്ടില്‍ – അമ്പുകുത്തി എടപെട്ടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥ. എടപെട്ടിയില്‍ നിന്ന് 3 കിലോമീറ്റര്‍ വേണം മുട്ടിലിലേക്കെത്താന്‍.ചെറിയ ഇറക്കങ്ങളും വളവുകളും, വീതി കുറഞ്ഞ റോഡും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ബസുകള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചതും റോഡരികിലെ കൈവരി തകര്‍ത്ത് സമീപത്തെ തോടിലേക്ക് ബസ് തൂങ്ങി നിന്നതും ഈ അടുത്താണ് . തലനാരിഴയ്ക്കാണ് അന്ന് വന്‍ അപകടം ഒഴിവായത്. ജനവാസ മേഖലയായ ഇതിലെ നൂറ് കണക്കിന് സ്വകാര്യ വാഹനങ്ങളും കടന്നു പോവുന്നുണ്ട്്. ദേശീയപാത വഴിയാണ് ആദ്യം ബസുകള്‍ പോയിരുന്നത്. എന്നാല്‍ അനുവദിച്ച വഴിയിലൂടെ സര്‍വ്വീസ് നടത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത് വഴി സര്‍വീസ് തുടങ്ങിയത്. ദേശീയപാതയെക്കാളും ഈ വഴിക്ക് ദൂരക്കൂടുതല്‍ ഉള്ളതാണ് ബസ്സുകള്‍ അമിത വേഗത്തില്‍ പോകാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. ബസ്സുകളുടെ അമിത വേഗം കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!