വീടിന് മേല്‍ മണ്ണിടിഞ്ഞു വീണു

0

മേപ്പാടി പഞ്ചായത്ത് നെടുമ്പാലയില്‍ വീടിന് മേല്‍ മണ്ണിടിഞ്ഞു വീണു.മണ്ണ് നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍ വീട് അപകട ഭീഷണിയിലായിരിക്കുകയാണ്. നെടുമ്പാല കേട്ടകാളി ക്ഷേത്രത്തിന് സമീപത്തുള്ള പ്ലാക്കൂട്ടത്തില്‍ സുഭാഷിന്റെ വീടിന്റെ പിന്‍ഭാഗത്തെ മണ്‍തിട്ടയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. വീടിന്റെ 3 വശത്തും മണ്ണ് നിറഞ്ഞ് കിടക്കുകയാണ്.

ടണ്‍ കണക്കിന് മണ്ണാണ് നീക്കം ചെയ്യാനുള്ളത്. മണ്ണ് നീക്കം ചെയ്യാത്തതിനാല്‍ വീട് അപകട ഭീഷണിയിലാണ്. മണ്ണ് നീക്കാന്‍ സഹായം വേണമെന്നുള്ളതാണ് വീട്ടുടമയുടെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!