മെഡിസെപ്പില്‍ 143 സര്‍ക്കാര്‍ ആശുപത്രികളും 240 സ്വകാര്യ ആശുപത്രികളും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പില്‍ എംപാനല്‍ ചെയ്തത് തിരുവനന്തപുരത്തെ റീജനല്‍ കാന്‍സര്‍ സെന്ററും തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററും ഉള്‍പ്പെടെ 143 സര്‍ക്കാര്‍ ആശുപത്രികള്‍. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള പ്രധാന ആശുപത്രികള്‍ ഇതിലുണ്ട്. 240 സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി. ഇതുവരെ മെഡിസെപ്പില്‍ എംപാനല്‍ ചെയ്ത ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയില്‍ 5 ആശുപത്രികളാണ് പട്ടികയിലുള്ളത്.സ്വകാര്യ മേഖലയിലേത് ഉള്‍പ്പെടെ പ്രധാന ആശുപത്രികളെയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസുമായും ചര്‍ച്ച തുടരുന്നു.
ഓരോ ജില്ലയിലും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളുടെ എണ്ണം: കാസര്‍കോട്7, കണ്ണൂര്‍11, കോഴിക്കോട്26, മലപ്പുറം34, പാലക്കാട്10, തൃശൂര്‍18, എറണാകുളം35, ഇടുക്കി6, കോട്ടയം12, ആലപ്പുഴ15, പത്തനംതിട്ട 15, കൊല്ലം22, തിരുവനന്തപുരം24. സംസ്ഥാനത്തിനു പുറത്തെ 12 ആശുപത്രികളും പട്ടികയിലുണ്ട്. ചെന്നൈ1, കോയമ്പത്തൂര്‍3, ഡല്‍ഹി1, കന്യാകുമാരി1, മധുര1, മംഗളൂരു1, മുംബൈ1, സേലം2, തിരുപ്പൂര്‍1 വീതം ആശുപത്രികളാണു പട്ടികയിലുള്ളത്.