സ്വന്തം നിലയില്‍ വാക്‌സീന്‍ വാങ്ങുന്നവര്‍ക്ക് രണ്ടാം ഡോസിന്റെ ഇടവേള കുറയ്ക്കാനാകുമോ എന്നത് സംബന്ധിച്ച് കേന്ദ്രം ഇന്ന് ഹൈക്കോടതിയില്‍ നിലപാടറിയിക്കും. കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സീനെടുക്കുന്നതിന് 84 ദിവസം ഇടവേള നിശ്ചയിച്ചതിന്റെ കാരണമെന്തെന്ന് കഴിഞ്ഞ ദിവസം കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു.ആദ്യ ഡോസ് വാക്‌സീനെടുത്ത് 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി കിറ്റെക്‌സ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.കിറ്റെക്‌സിലെ തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്‌സീന്‍ കുത്തിവയ്പ്പിന് അനുമതി നല്‍കാന്‍ ആരോഗ്യ വകുപ്പിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്‌സീന്‍ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.