കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞുതാണു
മാനന്തവാടി പാലാക്കുളി ഡിവിഷനിലെ കുളങ്ങര പുരക്കല്‍ കോളനിയിലെ പൊലച്ചിയുടെ സ്ഥലത്തുള്ള പഞ്ചായത്ത് കിണറാണ് ഇടിഞ്ഞു താണത്. ഇന്ന് രാവിലെയാണ് സംഭവം.കഴിഞ്ഞ വര്‍ഷത്തെ മഴയിലും കിണര്‍ ഇടിഞ്ഞു താഴ്ന്നിരുന്നു. അധികൃതരോട് പരാതിപ്പെട്ടതിന് ശേഷം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.ഏകദേശം 18 അടിയോളം താഴ്ചയുള്ള കിണറിലെ റിംഗ് ഇടിഞ്ഞു താഴ്ന്നു റിംഗിലെ കമ്പികള്‍ തുരുമ്പിച്ച് വെള്ളത്തില്‍ മുങ്ങിയതിനാല്‍ വെള്ളം മലിനവുമാണ്