ഭക്ഷ്യ സുരക്ഷാവകുപ്പില്‍ നിയമ വിഭാഗം തുടങ്ങും

0

ഭക്ഷ്യ സുരക്ഷ വകുപ്പില്‍ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണിത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡം പാലിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്താല്‍ മറ്റൊരിടത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വീണ ജോര്‍ജ്സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കിയാല്‍ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാന്‍ അനുവദിക്കില്ല. പുനസ്ഥാപിക്കണമെങ്കില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണറുടെ അനുമതി വേണം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രി.

Leave A Reply

Your email address will not be published.

error: Content is protected !!