പഠിക്കാന്‍ ലാപ് ടോപ് ലഭിച്ചു. പക്ഷെ കോളനിയില്‍ വൈദ്യുതി ഇല്ലാത്തത് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാകുന്നു. ബത്തേരി ചെതലയം കൊമ്പന്‍മൂല കോളനിയിലെ വിദ്യാര്‍ത്ഥിക്കാണ് സ്‌കൂളില്‍ നിന്നും വിദ്യാകിരണം പദ്ധതിയിലൂടെ ലാപ് ടോപ്പുകള്‍ ലഭിച്ചത്. എന്നാല്‍ ഈ ലാപ് ടോപ് എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന ആശങ്കിയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.
അഞ്ച് വര്‍ഷം മുമ്പാണ് വനാന്തരഗ്രാമമായ കൊമ്മഞ്ചേരിയില്‍ നിന്നും ഈ ആറ് കുടുംബങ്ങളെ ചെതലയത്തെ വനാതിര്‍ത്തിയായ കൊമ്പന്‍മൂലയിലേക്ക് താല്‍ക്കാലികമായി മാറ്റിപാര്‍പ്പിച്ചത്. ഇവര്‍ക്ക് ഭൂമി കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാര്‍ഗങ്ങളുമൊരുക്കി ഒരു വര്‍ഷത്തിനകം മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആരും ഇവരെ തിരിഞ്ഞുനോക്കുന്നില്ല. താല്‍ക്കാലിക കൂരകളിലാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്.