സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കും ജൂലൈ 13 മുതല്‍ 15 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഒഡീഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി ന്യൂനമര്‍ദം നിലനില്‍ക്കുന്നതും മണ്‍സൂണ്‍ പാത്തി സാധാരണ സ്ഥാനത്തുനിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നതും,തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നതിന്റയും ഫലമായാണ് കേരളത്തില്‍ മഴയ്ക്ക് സാധ്യതയുള്ളത്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ 11 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കേരളം-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ ജൂലൈ 14 വരെ മത്സ്യബന്ധനത്തിനു പോകുന്നതു വിലക്കി. മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും കാറ്റു വീശാന്‍ സാധ്യത ഉള്ളതിനാലാണ് മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയത്. കേരള തീരത്ത് ഇന്ന് അര്‍ധരാത്രി വരെ 3.5-4 മീറ്റര്‍ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.