സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0

സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം കനക്കാന്‍ സാധ്യത. ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പടെ നാളെ 12 ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ് നല്‍കി. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി ഏഴ് ജില്ലകളില്‍ എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ നിയോഗിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള -കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Leave A Reply

Your email address will not be published.

error: Content is protected !!