കോവിഡ് ആശങ്ക; ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകനയോഗം

0

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകന യോഗം ചേരും. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ന് സംസ്ഥാനങ്ങളില്‍ അവലോകന യോഗം ചേരുന്നത്.ജില്ലാ തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്റെയും യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യും. ആശുപത്രികളിലെ സൗകര്യം, വാക്‌സിനേഷന്‍ നിരക്ക്, മറ്റ് പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവ വിലയിരുത്തും.

ഏപ്രില്‍ എട്ട്, ഒമ്പത് തിയതികളില്‍ ജില്ലാ ഭരണകൂടങ്ങളുമായും ആരോഗ്യ ഉദ്യോഗസ്ഥരുമായും ആരോഗ്യ വകുപ്പ് തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാനും കേന്ദ്ര ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും കേരളത്തിലും പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 900 കടന്നു. ഡല്‍ഹിയില്‍ 733 പേര്‍ക്കാണ് ഒറ്റദിവസം തന്നെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കോവിഡ് മാനേജ്‌മെന്റിന് സജ്ജരായിരിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നിര്‍ദേശിച്ചിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!