ഡബിള്‍ മാസ്‌കിംഗ് പ്രധാനം; ആവര്‍ത്തിച്ച് മുഖ്യമന്ത്രി

0

പൊതു ഇടങ്ങളില്‍ ഡബിള്‍ മാസ്‌കിംഗ് പ്രധാനമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡിനെ ഫലപ്രദമായി പിടിച്ചുകെട്ടിയ ഇടങ്ങളിലെല്ലാം മാസ്‌ക് ധാരണം വലിയ പങ്കുവഹിച്ചിരുന്നു. അതുകൊണ്ട് തന്നെ പൊതു സ്ഥലത്ത് ഡബിള്‍ മാസ്‌കിംഗ് ഉറപ്പാക്കുകയാണ് വേണ്ടതെന്ന് വീണ്ടും പറയുന്നു. ഡബിള്‍ മാസ്‌കിംഗ് എന്നാല്‍ ഒരു സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കുകയും അതിന് മുകളില്‍ തുണി മാസ്‌ക് ധരിക്കുകയുമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇങ്ങനെ മാസ്‌ക് ധരിക്കുകയും കൈകള്‍ ഇടക്കിടെ കഴുകുകയും ചെയ്താല്‍ രോഗവ്യാപനം ഒരു വലിയ അളവു വരെ തടയാനാവും. മാസ്‌ക് ധാരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സിനിമാ, സാംസ്‌കാരിക പ്രവര്‍ത്തകരും, മത മേലധ്യക്ഷന്‍മാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ മാസ്‌ക് ധാരണത്തിനായി ബോധവല്‍ക്കരണം നടത്താന്‍ മുന്നോട്ടുവരണം. അത്തരത്തിലുള്ള ഇടപെടല്‍ ബംഗ്ലാദേശില്‍ വലിയ മാറ്റമുണ്ടാക്കിയെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരാധനാലയങ്ങളില്‍ പരമാവധി 50 പേര്‍ എന്നുള്ള നിബന്ധന സൗകര്യങ്ങള്‍ക്കനുസരിച്ച് കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു. 50 പേര്‍ എന്നത് വലിയ സൗകര്യങ്ങളുള്ള ഇടങ്ങളില്‍ നടപ്പിലാക്കേണ്ട നിബന്ധനയാണ്. സൗകര്യങ്ങള്‍ കുറവുള്ള ഇടങ്ങളില്‍ അതിനനുസരിച്ച് ആളുകളുടെ എണ്ണം കുറയ്ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!