പച്ചക്കറി വിത്ത് നല്‍കി പ്രതിഷേധം

0

അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.2 വര്‍ഷമായി അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരുടെയും,അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്മാരുടെയും സ്ഥലംമാറ്റം നടത്താത്തതിനെതിരെയും, സര്‍ക്കാരിന്റെ പൊതുനയമായ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ സംവിധാനം അട്ടിമറിക്കുന്ന വകുപ്പ് നടപടികള്‍ക്കെതിരെയും,മാനദണ്ഡങ്ങള്‍ പാലിക്കാതെ അടിക്കടി പുറപ്പെടുവിക്കുന്ന അഴിമതി സ്ഥലംമാറ്റ ഉത്തരവുകള്‍ക്കെതിരെയുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.കലക്ടറേറ്റില്‍ എത്തുന്നവര്‍ക്ക് പച്ചക്കറി വിത്ത് നല്‍കിയാണ് പ്രതിഷേധം അറിയിച്ചത്.എഎ എ കെ സെന്‍ട്രല്‍ സോണല്‍ സെക്രട്ടറി സുരേഷ് ബാബു സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി എ സിന്ധു അധ്യക്ഷയായിരുന്നു.സംസ്ഥാന ട്രഷറര്‍ ജോസഫ് വി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വൈശാഖ് ടി.കെ, ശിവദാസന്‍ കെ.എസ്, സനില്‍ കെ.കെ, കെ എ സ്,പ്രവീണ്‍ എന്‍ എസ്, എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!