45 കഴിഞ്ഞവര്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങും

0

45 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. വാക്‌സിനേഷന്‍ മൂന്നാം ഘട്ടത്തിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. കോവിന്‍ പോര്‍ട്ടലിലോ വാക്‌സീന്‍ വിതരണ കേന്ദ്രത്തില്‍ നേരിട്ടെത്തിയോ രജിസ്റ്റര്‍ ചെയ്ത് കുത്തിവയ്‌പെടുക്കാം

60 വയസ്സിന് മുകളിലുള്ളവര്‍ക്കും 45 വയസ്സിന് മുകളിലുള്ള, മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് നിലവില്‍ വാക്‌സിന്‍ നല്‍കുന്നത്. പല സംസ്ഥാനങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍, വിദഗ്ധരുടെ നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസ് എടുക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. രണ്ടാം ഡോസ് എട്ടാഴ്ചയ്ക്കുള്ളില്‍ എടുത്താല്‍ മതി. രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്നും ആവശ്യത്തിന് വാക്‌സിന്‍ ഡോസുകളുണ്ടെന്നും ജാവദേക്കര്‍ വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 4.85 കോടി ആളുകള്‍ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചെന്നും 80 ലക്ഷം പേര്‍ രണ്ടു ഡോസും എടുത്തെന്നും മന്ത്രി പറഞ്ഞു.

പുതിയ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ‘കോവിഷീല്‍ഡ്’ വാക്‌സിന്‍ ഡോസുകള്‍ക്കിടയില്‍ മാറ്റം വരുത്താന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്. 4 മുതല്‍ 8 ആഴ്ചകളുടെ വ്യത്യാസത്തില്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നതിലൂടെ കൂടുതല്‍ പ്രതിരോധം ലഭിക്കും. 4 6 ആഴ്ചകളുടെ വ്യത്യാസത്തില്‍ വാക്‌സീന്‍ നല്‍കാമെന്നായിരുന്നു കോവിഷീല്‍ഡിന് അടിയന്തര ഉപയോഗാനുമതി നല്‍കുമ്പോള്‍ വ്യക്തമാക്കിയിരുന്നത്. ഡോസുകള്‍ക്കിടയിലെ മാറ്റം കോവിഷീല്‍ഡിന് മാത്രമാണു ബാധകം. കോവാക്‌സിന്‍ നല്‍കുന്നത് നിലവിലെ രീതിയില്‍ തുടരും.

Leave A Reply

Your email address will not be published.

error: Content is protected !!