സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ധിക്കാര നടപടിയില്‍ പ്രതിഷേധിച്ച് ബാങ്കിലേക്ക് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ നിയമ ലംഘനമാര്‍ച്ച് പോലീസ് തടഞ്ഞു.ആത്മഹത്യ ചെയ്ത ഇരുളത്തെ അഡ്വ.ടോമിയുടെ ആധാരം തിരികെ നല്‍കുന്നതിനായി ഇടത് കര്‍ഷക സംഘടനകള്‍ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു.തുടര്‍ന്ന് ഈ സമരത്തിനെതിരെ ബാങ്കിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ സമരങ്ങള്‍ പാടില്ലെന്ന് കോടതി ഉത്തരവ് വാങ്ങിയ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ധിക്കാര നടപടികള്‍ക്കെതിരെയാണ് ഇന്ന് ഇടത്പക്ഷ കര്‍ഷക സംഘടനകള്‍ ബാങ്കിലേക്ക് നിയമ ലംഘനമാര്‍ച്ച്.നിയമ ലംഘന സമരം സി.പിഎം സംസ്ഥാന സമിതിയംഗം സി.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.അഡ്വ.ടോമിയുടെ മുഴുവന്‍ കടങ്ങളും എഴുതി തള്ളണമെന്നും ടോമിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒന്നര മാസമായി ബാങ്കിന് മുന്നില്‍ സമരം നടത്തിയത് ഇതിനെ തുടര്‍ന്നാണ് ബാങ്ക് കോടതി മുഖേന സമരത്തിനെതിരെ കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങിയത്.എസ് ജി സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു സി പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, എം എസ് സുരേഷ് ബാബു, എ വിജയന്‍ ,പ്രകാശ് ഗഗാറിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറ് കണക്കിന് കര്‍ഷക നേതാക്കള്‍ നിയമ ലംഘന റാലിയില്‍ പങ്കെടുത്തു.മാര്‍ച്ചിനെ തുടര്‍ന്ന് ബാങ്കിന് മുന്നില്‍ പോലിസ് കനത്ത കാവലേര്‍പ്പെടുത്തിയിരുന്നു.