ജില്ലയില്‍ കോവിഡും വൈറല്‍ പനിയും കൂടിയതോടെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. തിങ്കളാഴ്ച ജില്ലയില്‍ 206 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. രണ്ടാഴ്ച മുമ്പ് നൂറില്‍ താഴെയായിരുന്നു കോവിഡ് ബാധിതരുടെ എണ്ണം. കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ലക്ഷണമുള്ള എല്ലാവരും സ്രവപരിശോധന നടത്തണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.