സംസ്ഥാനത്ത് 5650 കോടിയുടെ കോവിഡ് പാക്കേജ്; ലക്ഷം പേര്‍ക്ക് 4% പലിശയിളവ്

0

കോവിഡും ലോക്ഡൗണും മൂലം ചെറുകിട വ്യാപാരികളും വ്യവസായികളും കര്‍ഷകരും അനുഭവിക്കുന്ന പ്രതിസന്ധി നേരിടാന്‍ 5650 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു.
ടിപിആര്‍ പ്രകാരമുള്ള വാരാന്ത്യ ലോക്ഡൗണ്‍ അശാസ്ത്രീയം; വാരാന്ത്യ അടച്ചിടല്‍ തിരക്കു കൂട്ടും.ടിപിആര്‍ പ്രകാരമുള്ള വാരാന്ത്യ ലോക്ഡൗണ്‍ അശാസ്ത്രീയം; വാരാന്ത്യ അടച്ചിടല്‍ തിരക്കു കൂട്ടും
ബാങ്കുകള്‍ ഉള്‍പ്പെടെ ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു നാളെമുതല്‍ എടുക്കുന്ന 2 ലക്ഷം രൂപ വരെയുള്ള വായ്പകളില്‍ പലിശയുടെ 4 % അടുത്ത 6 മാസത്തേക്കു സര്‍ക്കാര്‍ വഹിക്കും. ഒരു ലക്ഷം പേര്‍ക്കാകും ഈ ആനുകൂല്യം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുറികളുടെ വാടകയും ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിട നികുതിയും വൈദ്യുതി ഫിക്സ്ഡ് ചാര്‍ജും ജൂലൈ മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. കെഎഫ്‌സി 850 കോടി രൂപയുടെയും കെഎസ്എഫ്ഇ 300 കോടി രൂപയുടെയും ഇളവുകള്‍ നല്‍കും. 2 മാസത്തെ ക്ഷേമപെന്‍ഷന് 1700 കോടി രൂപയും ഓണത്തിനുള്ള ഭക്ഷ്യക്കിറ്റിന് 526 കോടിയും ഉള്‍പ്പെടെയാണു പാക്കേജ്.

കോവിഡ് പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സാമ്പത്തിക പാക്കേജ് ആണിത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ സംസ്ഥാനമെങ്ങും വ്യാപാരികളുടെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണു പുതിയ പ്രഖ്യാപനം.

സംരംഭകര്‍ക്ക് ഉദാരവായ്പ നല്‍കാന്‍ കെഎഫ്‌സി

കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്കുള്ള ഒരു ലക്ഷം രൂപയുടെ വായ്പപദ്ധതി സെപ്റ്റംബര്‍ 30 വരെ നീട്ടി.

സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് ഒരു കോടി രൂപ വരെ ഈടില്ലാതെ വായ്പ അനുവദിക്കാന്‍ 50 കോടി രൂപ.

വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്‍ക്ക് 20 കോടി രൂപ വരെ പ്രത്യേക വായ്പ. ഇതിനായി 500 കോടി മാറ്റിവയ്ക്കും.

മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ ഈ വര്‍ഷം 500 സംരംഭങ്ങള്‍ക്ക് 5 % പലിശ നിരക്കില്‍ ഒരു കോടി രൂപ വരെ വായ്പ.

മാര്‍ച്ച് 31 വരെ വായ്പകളുടെ പലിശ കൃത്യമായി തിരിച്ചടച്ച 820 പേര്‍ക്ക് അടുത്ത ജൂലൈ വരെ മൊറട്ടോറിയം.

സംരംഭങ്ങള്‍ക്കുള്ള അധിക വായ്പയുടെ പരിധി 20 % ആയിരുന്നത് 40 % ആക്കി. ഇതിനായി 450 കോടി രൂപ അനുവദിച്ചു.

ചെറുകിട വ്യവസായങ്ങള്‍ക്കും ആരോഗ്യ, ടൂറിസം മേഖലകള്‍ക്കുമുള്ള വായ്പ പലിശ 9.5 % ആയിരുന്നത് 8 % ആയി കുറച്ചു. ഉയര്‍ന്ന പലിശ 12 % ആയിരുന്നതു 10.5 % ആക്കി.

കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായങ്ങള്‍ക്ക് ഉല്‍പന്ന നിര്‍മാണത്തിന്റെ 90 % വരെ വായ്പ.

വായ്പ, ചിട്ടി ഇളവുമായി കെഎസ്എഫ്ഇ

വായ്പകളുടെ പിഴപ്പലിശ സെപ്റ്റംബര്‍ 30 വരെ ഒഴിവാക്കി.

ചിട്ടി കുടിശികക്കാര്‍ക്കു സെപ്റ്റംബര്‍ 30 വരെ 50 100 % പലിശ / പിഴപ്പലിശ ഇളവ്.

ജനുവരി 20 മുതല്‍ അടവു മുടങ്ങിയ ചിട്ടി പിടിക്കാത്ത ചിറ്റാളന്മാര്‍ക്കു പലിശ / പിഴപ്പലിശ ഇളവ്.

സെപ്റ്റംബര്‍ 30 വരെ ചിട്ടി പിടിച്ച ചിറ്റാളന്മാര്‍ക്കു ഡിവിഡന്റ് നഷ്ടമാകില്ല.

Leave A Reply

Your email address will not be published.

error: Content is protected !!