ജനകീയമായി സൗരപുരപ്പുറ സൗരോര്‍ജ്ജ പദ്ധതി

0

 

ജനകീയമായി കെഎസ്ഇബിയുടെ സൗരപുരപ്പുറ സൗരോര്‍ജ്ജ പദ്ധതി. ഉപയോക്താക്കള്‍ക്ക് ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗത്തിനുപുറമെ വരുമാനവും പദ്ധതിയിലൂടെ ലഭ്യമാകുന്നതാണ് ഇതിനെ ജനകീയമാക്കുന്നത്. വീടുകളുടെ വലുപ്പത്തിനനുസരിച്ച് കെ എസ് ഇ ബി റ്റാറ്റാ സോളാറുമായി സഹകരിച്ച് സബ്‌സീഡി നിരക്കിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചുനല്‍കുന്നത്.ഉപയോക്താക്കള്‍ക്ക് വൈദ്യതി ഉപയോഗത്തിനു പുറമെ വരുമാനവും പദ്ധതിയിലൂടെ ലഭ്യമാകുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.നിലവില്‍ കെ എസ് ഇബി സബ്‌സീഡി നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജ കേരള മിഷനില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന സൗരപുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയാണ് ജനകീയമാകുന്നത്.ബത്തേരി വട്ടുവാടി സ്വദേശിയായ ചെമ്പ്രമ്മില്‍ രാമകൃഷ്ണന്റെ വീട്ടില്‍ മൂന്ന് കിലോവാട്ടിന്റെ സൗരപാനലാണ് പദ്ധതി പ്രകാരം ഒരു മാസം മുമ്പ് സ്ഥാപിച്ചത്. ദിനംപ്രതി ഇതില്‍ നിന്നും കുറഞ്ഞത് 15 യൂണിറ്റ് വീതമാണ് ഇദ്ദേഹത്തിന് ലഭിക്കുന്നത്. ഇതില്‍ അഞ്ച് യൂണിറ്റ് മാത്രമാണ് ഇദ്ദേഹം വീട്ടാവശ്യങ്ങള്‍ക്കായി ചെലാവാകുന്നുള്ളു. ബാക്കിവരുന്ന പത്ത് യൂണിറ്റ് കെ എസ് ഇ ബിയിലേക്ക് നല്‍കുകയായാണ് ചെയ്യുന്നത്. ഇതിന് യൂണിറ്റിന് മൂന്ന് രൂപവീതം തിരികെ ലഭിക്കും. ഇത് വര്‍ഷത്തിലൊരിക്കല്‍ കണക്കാക്കിയാണ് ഉപഭോക്താവിന് കെ എസ് ഇ ബി നല്‍കുക. വീടുകളുടെ വലുപ്പത്തിനനുസരിച്ചാണ് പാനലുകള്‍ കെ എസ് ഇ ബി റ്റാറ്റ സോളാറുമായി സഹകരിച്ച സബ്‌സീഡി നിരക്കില്‍ സ്ഥാപുച്ചുനല്‍കുന്നത്. പാനല്‍ സ്ഥാപിക്കുന്നതിന്നായി രാമകൃഷ്ണന് രണ്ട് ലക്ഷം രൂപയാണ് ചെലവായത്. ഇതില്‍ എണ്‍പതിനായിരം രൂപ സബ്‌സീഡിയാണ്. പദ്ധതി ഏറെ ലാഭകരമാണന്നും വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഗുണകരമായ പദ്ധതി എല്ലാവരും പിന്തുടരണമെന്നുമാണ് രാമകൃഷ്ണന്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!