‘ദൃഷ്ടി’ പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം 

0

പൊതുജനങ്ങളുമായി ജില്ലാ പോലീസ് മേധാവിമാര്‍ ഇനി മുതല്‍ വീഡിയോ പ്ലാറ്റ്‌ഫോമിലും വീഡിയോ കോളിലൂടെയും സംസാരിക്കും. വ്യക്തിപരമായി സംവദിക്കുന്നതിലൂടെ പ്രശ്‌നങ്ങളും ആവലാതികളും പൊതുജനങ്ങള്‍ക്ക് അവതരിപ്പിക്കാം. ‘ദൃഷ്ടി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതിയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വാട്‌സാപ്പിലൂടെ വീഡിയോ കോള്‍ ചെയ്തു ആളുകള്‍ക്ക്  ജില്ലാ പോലീസ് മേധാവിയോട് സംസാരിക്കാം. അതുവഴി പ്രശ്‌നങ്ങളും ആവലാതികളും പരാതികളായി പറയാനും, പരിഹാരം വേഗത്തില്‍ കാണാനും സാധിക്കും വിധമാണ് സംസ്ഥാനമൊട്ടാകെ  രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയില്‍ ഇത്തരത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാം. ഇതിനായി 9497980838 എന്ന നമ്പറിലേക്ക് വീഡിയോ കോള്‍ ചെയ്ത് ആളുകള്‍ക്ക് ജില്ലാ പോലീസ് മേധാവിയുമായി സംസാരിക്കാം. വിളിക്കുന്നവര്‍ കാര്യമാത്രപ്രസക്തമായും സംക്ഷിപ്തമായും പ്രശ്‌നങ്ങളും ആവലാതികളും അവതരിപ്പിക്കണം.  ഇവയ്ക്ക്‌മേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച വിവരം  പിന്നീട് ജില്ല പോലീസ് മേധാവിയുടെ ഓഫീസില്‍ നിന്നും   പരാതിക്കാരെ   അറിയിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!