വെള്ളമുണ്ട എ.യു.പി സ്‌കൂള്‍ നിയമന വിവാദത്തില്‍ ഡിഡിഇ ഓഫീസിലേക്ക് ഇന്നും പ്രതിഷേധം. എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.കലക്ടറേറ്റിന് മുന്നില്‍ നടത്തിയ സമരം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.ഇ ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫ്വാന്‍ വെള്ളമുണ്ട സമരത്തില്‍ അധ്യക്ഷനായിരുന്നു.പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായതോടെ പത്തോളം വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.ജന.സെക്രട്ടറി പി.എം.റിന്‍ഷാദ്, ഫായിസ് തലക്കല്‍, ഫസല്‍ കാവുങ്ങല്‍, നാസര്‍ അഞ്ചുകുന്ന്, ഫാരിസ് തങ്ങള്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് എം എസ് എഫ് ജില്ലാ കമ്മറ്റി കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയ മാര്‍ച്ചിലാണ് നേരിയ സംഘര്‍ഷം ഉണ്ടായത്.പൊതു വിദ്യാഭ്യാസം തകര്‍ക്കുന്ന സര്‍ക്കാര്‍ നയം അവസാനിപ്പിക്കുക, പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കുക, സര്‍വകലാശാലകളില്‍ ഓപ്പണ്‍ സീറ്റ് പിന്‍വലിക്കാനുള്ള തീരുമാനം ഒഴിവാക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.