സുല്‍ത്താന്‍ബത്തേരി ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെരാപിച്ചാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തുതലങ്ങളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാനും തീരുമാനം.
ഗാന്ധിജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹം ബിജെപി ജില്ലാപ്രസിഡണ്ട് കെ പി മധു ഉദ്ഘാടനം ചെയ്തു. 2019ല്‍ സംസ്ഥാനസര്‍ക്കാറാണ് വന്യജീവിസങ്കേതത്തിനുചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ ആക്കാമെന്ന് നിശ്ചയിച്ച് കേന്ദ്രസര്‍ക്കാറിലേക്ക് ശുപാര്‍ശനല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തുതലങ്ങളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്ുകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിഷേധപരിപാടിയില്‍ മണ്ഡലം പ്രസിഡണ്ട് എ എസ് കവിത അധ്യക്ഷയായി. പ്രശാന്ത് മലവയല്‍, ലിനില്‍കുമാര്‍, വി മോഹനന്‍, ഗോപാലകൃഷ്ണന്‍, മദന്‍ലാല്‍, സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.