പുല്‍പ്പള്ളി പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കോഴിക്കോട്,പെരുവണ്ണാമൂഴി സ്വദേശി അശ്വന്ത് (23) കണ്ണൂര്‍,പയ്യാവൂര്‍ സ്വദേശി ജെറിന്‍ (22) എന്നിവരാണ് പിടിയിലാത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു.പുൽപ്പള്ളി താഴെ അങ്ങാടിയിൽ വച്ച് രാത്രി 9.30ക്ക് പോലീസ് പരിശോധനയ്ക്കിടെയാണ് ഇവരെ പിടി കുടിയത് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ബെന്നി, ഗ്‌ളാവിന്‍ എഡ്വേര്‍ഡ്,അരവിന്ദ്, എസ്‌സിപിഒ ജയകൃഷ്ണന്‍ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.