ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0
ഇ – ശ്രം രജിസ്‌ട്രേഷന്‍ ക്യാമ്പ്

ജില്ലയിലെ മുഴുവന്‍ ലോട്ടറി തൊഴിലാളികളെയും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍   ചെയ്യുന്നതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.  ഇന്ന് ( വെള്ളി) രാവിലെ 10 ന് കല്‍പ്പറ്റ എം.ജി.റ്റി ഹാളിലും, ഡിസംബര്‍ 15 ന് രാവിലെ 10 ന് മാനന്തവാടി, വള്ളിയൂര്‍ക്കാവിലെ സബ് ലോട്ടറി ഓഫീസിലും ക്യാമ്പുകള്‍ നടക്കും. രജിസ്റ്റര്‍ ചെയ്യാത്ത മുഴുവന്‍ തൊഴിലാളികളും ക്യാമ്പുകളില്‍ പങ്കെടുക്കണം.  ഫോണ്‍ 04936 203686.

അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പ്രകാരം കോട്ടത്തറ പഞ്ചായത്തിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഡിസംബര്‍ 15 ന് രാവിലെ 11 മുതല്‍ തളിപ്പുഴ മത്സ്യഭവനില്‍ നടക്കും. യോഗ്യത – ഫിഷറീസ് വിഷയത്തില്‍ ഡിഗ്രി, ഡിഗ്രി സുവോളജി, / ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.ഇ, എസ്.എസ്.എല്‍.സിയും 5 വര്‍ഷത്തില്‍ കുറയാത്ത അക്വാ കള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയവും. കോട്ടത്തറ ഗ്രാമ പഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04936 293214, 9847521541, 9188831413.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ടിക്കല്‍ സെക്ഷനിലെ ചെന്നലോട്, മൊയ്തുട്ടി പടി, ലൂയിസ് മൗണ്ട്, കല്ലങ്കരി, ആശാരികവല എന്നിവിടങ്ങളിൽ ഇന്ന് (വെളളി) രാവിലെ 9 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

കാര്‍ഷിക വിപണന ശാക്തീകരണ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും വിപണി ശാക്തീകരണം ഉറപ്പാക്കുന്നതിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കണ്ടെനര്‍ മോഡ് പ്രോക്യുര്‍മെന്റ് ആന്റ് പ്രോസസിംഗ് സെന്റര്‍ :- ഉല്‍പ്പന്നങ്ങളുടെ ശേഖരണ- സംസ്‌കരണ- വിപണന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന പദ്ധതിയായ കണ്ടെനര്‍ മോഡ് പ്രോക്യുര്‍മെന്റ് ആന്റ് പ്രോസസിംഗ് സെന്റര്‍ പദ്ധതിയില്‍ .സര്‍ക്കാര്‍ ഏജന്‍സികള്‍, ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ്. പി. ഒ) , സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്കാണ് സബ്‌സിഡി നിരക്കില്‍ ആനുകൂല്യം ലഭിക്കുക.

സംസ്‌കരണ യൂണിറ്റുകള്‍ :- കാര്‍ഷിക ഉല്‍പ്പന്നങ്ങളായ പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, നാളികേരം എന്നിവയുടെ മൂല്യവര്‍ദ്ധിത/സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍ മുതലായവര്‍ക്ക് സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആത്മ പ്രോജക്ട് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, കൃഷി ഭവനുകള്‍ എന്നിവയുമായി ബന്ധപ്പെടേണ്ടതാണ്.

വയനാട് ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍ പേര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 13 ന് വൈകീട്ട് 5 വരെ കല്‍പറ്റ, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പദ്ധതിയിലേക്ക് പരിഗണിക്കുകയുളളു. കൂടുതല്‍ വിവരങ്ങള്‍ക്കായി 04936 296205 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പ്രൊപ്പോസല്‍ ഫോറം സമര്‍പ്പിക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുളള തൊഴിലാളികളെ 2022 ജനുവരി 1 മുതല്‍ നിലവില്‍ വരുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പുതുതായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ തൊഴിലാളികളും പ്രൊപ്പോസല്‍ ഫോറവും നിലവിലുളള തൊഴിലാളികളില്‍ നോമിനിയെ മാറ്റാന്‍ താല്‍പര്യമുളളവര്‍ അത് സംബന്ധിച്ച രേഖകളും ഡിസംബര്‍ 15 നകം കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. പ്രൊപ്പോസല്‍ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍. 0495 2384355

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ മലന്തോട്ടം, പാതിരിപ്പാലം, പത്മശ്രീക്കവല, മൈലമ്പാടി ടവര്‍, മീനങ്ങാടി ഗവ: ഹോസ്പിറ്റല്‍,വേങ്ങൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 6 വരെ  പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം, പി ആര്‍ സി, കൂനംതേക്ക്, പാലമൂല ,ഉദയ, എരിയപ്പള്ളി എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5 വരെ  പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

Leave A Reply

Your email address will not be published.

error: Content is protected !!