ബഫര്‍സോണ്‍ വയനാടിനെ എങ്ങനെ ബാധിക്കും വിശദീകരണം യോഗം സംഘടിപ്പിച്ചു

0

ബഫര്‍സോണ്‍ വയനാടിനെ എങ്ങനെ ബാധിക്കും എന്ന വിഷയത്തില്‍ കേരള ഇന്തിപെന്റന്റ് ഫാര്‍മേഴ്സ് അസോയിയേഷന്‍ സുല്‍ത്താന്‍ബത്തേരിയില്‍ വിശദീകരണം യോഗം സംഘടിപ്പിച്ചു. വന്യജീവിസങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നടപ്പിലാക്കിയാല്‍ ജനജീവിതത്തെ എങ്ങനെയെല്ലാം ബാധിക്കുമെന്നതിനെ കുറിച്ച് ബത്തേരി മിന്റ്ഫളവറില്‍ നടന്ന യോഗത്തില്‍ കിഫാസംസ്ഥാന ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ വിശദീകരിച്ചു.ബത്തേരിയിലെ സാമൂഹിക സാംസ്‌കാരിക വ്യാപാരികള്‍, റെയില്‍വേ ആക്ഷന്‍കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ബഫര്‍സോണ്‍ നടപ്പിലാകുന്നതോടെ വയനാട്ടിലെ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുമെന്നും അഞ്ച് വര്‍ഷത്തിനകം ബഫര്‍സോണില്‍ ജീവിക്കുന്നവര്‍ അവിടംവിട്ട് പോകേണ്ടിവരുമെന്നും നഷ്ടപരിഹാരം നല്‍കാതെ ഭൂമി പിടിച്ചെടുക്കുന്ന നടപടിയാണ് ബഫര്‍സോണെന്നും അലക്സ് ഒഴുകയില്‍ പറഞ്ഞു. യോഗത്തില്‍ പതിനാലംഗ കമ്മറ്റിക്കും രൂപം നല്‍കി. വരും ദിവസങ്ങളില്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിയമപരമായും ഒപ്പം ജനകീയ പ്രതിഷേധങ്ങളിലൂടെയും നീങ്ങാനുമാണ് യോഗതീരുമാനം. കെ കെ വാസുദേവന്‍, അഡ്വ. റ്റി എം റഷീദ്, ജേക്കബ്ബ് ബത്തേരി, പോള്‍മാത്യു, വിനയകുമാര്‍ അഴിപ്പുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!