കല സാമൂഹിക നന്‍മക്ക് എന്ന ലക്ഷ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നാഷനല്‍ സര്‍വ്വീസ് സ്‌കീം വിദ്യാര്‍ത്ഥികള്‍ നടപ്പാക്കുന്ന ‘ചായം ‘ പദ്ധതിക്ക് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കം. ഗിന്നസ് അവാര്‍ഡ് ജേതാവായ ജോയല്‍ കെ.ബിജു, സ്‌കൂളിലെ ജീവനക്കാരനായ കൃഷ്ണന്‍ കുംബ്ലേരി, വിദ്യാര്‍ത്ഥികളായ ഫാത്തിമാ ധനിന്‍, ആദിത്യന്‍ പിഎസ് എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ ചായം പദ്ധതിയെ വരവേറ്റത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ നിര്‍വ്വഹിച്ചു.
കുട്ടികളില്‍ സ്വയം സംരഭകത്വം വളര്‍ത്തുന്നതിന്റെ ഭാഗമായി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ആശ രാജിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തറിയില്‍ നെയ്‌തെടുത്ത ചവിട്ടികളുടെ വിതരണോല്‍ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. ഉപജീവനം പദ്ധതിയുടെ ഭാഗമായി എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വാങ്ങിയ തറി ചടങ്ങില്‍ കൈമാറി. നൂല് കൊണ്ടും തുണികൊണ്ടും ചവിട്ടി നിര്‍മ്മാണത്തില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പരിശീലനം നല്‍കിയ എരളോത്ത് കുന്ന് കോളനിയിലെ തങ്കമണിക്കാണ് തറി കൈമാറിയത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഇ വിനയന്‍ നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് പ്രിമേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ ,ഹെഡ്മാസ്റ്റര്‍ ജോയ് വിസ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു.