അറബിക്കടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.