സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ബാങ്ക് ഭരണസമിതിയില്‍ നിന്നും 5 പേര്‍ രാജിവെച്ചു

0

 

കോണ്‍ഗ്രസ് അംഗങ്ങളായ മറിയകുട്ടി, അന്നക്കുട്ടി, പി വി വര്‍ഗീസ്, ശ്രീധരന്‍മാഷ് എന്നിവരും സി പി എം അംഗമായ എന്‍.എം ജോയിയുമാണ് രാജിവെച്ചത്. ഇതില്‍ മറിയക്കുട്ടി ബാങ്കിന്റെ വൈസ് ചെയര്‍പേഴ്സണാണ്.13 അംഗ ഭരണസമിതിയില്‍ നേരത്തെ പ്രൊഫ. കെ പി തോമസ്, എം എസ് വിശ്വനാഥന്‍, ഒ എം ജോര്‍ജ്, മേഴ്സി സാബു എന്നിവര്‍ രാജിവെച്ചിരുന്നു. അവശേഷിക്കുന്ന 9 അംഗ ഭരണസമിതിയില്‍ നിന്നുമാണ് ഇന്ന് അഞ്ചുപേര്‍കൂടി രാജിവെച്ചത്. നിലവില്‍ ബാങ്ക് ചെയര്‍മാന്‍ ഡോ. സണ്ണിജോര്‍ജ് അടക്കം നാല് പേര്‍മാത്രമാണ് അവശേഷിക്കുന്നത്.രാജിവിവരം സഹകരണബാങ്ക് രജിസ്ട്രാറെയും, ആര്‍ബിഐയെയും അറിയിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.തെരഞ്ഞെടുപ്പിന് രണ്ട് മാസം ബാക്കിനില്‍ക്കെയാണ് അംഗങ്ങളുടെ രാജി.1 സിപിഎം അംഗവും നാല് കോണ്‍ഗ്രസ് അംഗങ്ങളുമാണ് രാജിവെച്ചത്. ഇതോടെ ഭരണസമിതിയില്‍ 4 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ബാങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനും സാധ്യതതെളിഞ്ഞു.ഭരണസമിതിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിനും സാധ്യതയേറി. ഓഗസറ്റ് 20ന് തെരഞ്ഞഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അംഗങ്ങളുടെ രാജി

Leave A Reply

Your email address will not be published.

error: Content is protected !!