കല്‍പറ്റയില്‍ യുഡിഎഫിന്റെ ടി സിദ്ദിഖ് വിജയിച്ചു. എല്‍ഡിഎഫിന്റെ എം വി ശ്രേയാംസ് കുമാറിനെയാണ് അദ്ദേഹം തോല്‍പിച്ചത്. 5470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
യുഡിഎഫിന്റെ തന്നെ ഐ സി ബാലകൃഷ്ണന്‍ ബത്തേരിയില്‍ 11536 വോട്ടിന് വിജയിച്ചു. അതേസമയം, മാനന്തവാടിയില്‍ എല്‍ഡിഎഫിന്റെ ഒ ആര്‍ കേളു 9066 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് തുടരുകയാണ്. മുന്‍മന്ത്രി പി കെ ജയലക്ഷ്മിയാണ് പിന്നില്‍. യുഡിഎഫിന് മുന്നേറ്റം ലഭിച്ച രണ്ട് ജില്ലകളില്‍ ഒന്നാണ് വയനാട്.
അതേസമയം കേരളത്തില്‍ എല്‍ഡിഎഫ് ചരിത്ര വിജയമാണ് നേടുന്നത്. 98 മണ്ഡലത്തില്‍ എല്‍ഡിഎഫിനും 41 മണ്ഡലത്തില്‍ യുഡിഎഫും മുന്നിലാണ്. എന്‍ഡിഎയ്ക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല.