മാലിന്യനിക്ഷേപകര്‍ക്കെതിരെ കടുത്ത നടപടിയുമായി നഗരസഭ

0

 

മാലിന്യനിക്ഷേപകര്‍ക്കെതിരെ കടുത്ത നടപടിയുമായി സുല്‍ത്താന്‍ബത്തേരി നഗരസഭ. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ 51 പേരില്‍ നിന്നായി നഗരസഭ പിഴയിട്ടത് അരലക്ഷത്തിലേറെരൂപ. രാത്രികാല പട്രോളിങ് അടക്കം നടത്തിയാണ് മാലിന്യനിക്ഷേപകരെ നഗരസഭ ആരോഗ്യവകുപ്പ് പിടികൂടിയത്.വൃത്തിയുടെ സുല്‍ത്താനായ ബത്തേരിയുടെ ചന്തം കാത്തുസംരക്ഷിക്കാന്‍ നഗരസഭ ആരോഗ്യവകുപ്പ് കര്‍ശന നടപടികളാണ് സ്വകീരിക്കുന്നത്.ഇതിന്റെ ഭാഗമായി കഴിഞ്ഞരണ്ട് മാസത്തിനുള്ളില്‍ മാലിന്യം നിക്ഷേപിച്ച അമ്പത്തിയൊന്നുപേര്‍ക്കെതിരിയാണ് നടപടിയെടുത്തത്.

മാലിന്യംതള്ളുന്നവരില്‍ നിന്നും രണ്ടായിരം രൂപമുതല്‍ പതിനായിരം രൂപവരെയും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നവരില്‍ നിന്നും അയ്യായിരം രൂപമുതല്‍ ഇരുപത്തി അയ്യായിരം രൂപവരെയുമാണ് പിഴ ഈടാക്കുന്നത്. വിദഗ്ധമായി രാത്രികാലങ്ങളില്‍ മറ്റിടങ്ങളില്‍ നിന്നുമെത്തിച്ച് ടൗണില്‍ മാലിന്യം തള്ളിയവരടക്കം പിടിയിലായവരിലുണ്ട്. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കിയാണ് മാലിന്യം തള്ളുന്നത്. നഗരസഭപരിധിക്കു പുറത്തുനിന്നും മാലിന്യം ഇവിടെയെത്തിച്ച് തളളുന്നവരും ഇക്കൂട്ടത്തിലുണ്ട്. നഗരസഭ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഇത്തരക്കാരെ പിടികൂടാന്‍ സാധിക്കുന്നത്. നഗരസഭ മാലിന്യങ്ങള്‍ എടുക്കുന്നതിന് ഹരിതകര്‍മ്മസേനകളെ നിയോഗിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട് മാലിന്യം നീക്കംചെയ്യാന്‍ സൗകര്യമുള്ളപ്പോഴാണ് ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം. ഇതുകൂടിയതോടെയാണ് രാത്രികാലത്തും പുലര്‍ച്ചെയും പട്രോളിങ് നടത്തി മാലിന്യനിക്ഷേപകരെ നഗരസഭആരോഗ്യവകുപ്പ് പിടികൂടുന്നത്. ഇനിയും ശക്തമായ പരിശോധനകളും പട്രോളിങും നടത്തി ടൗണില്‍ മാലിന്യം തള്ളുന്നവരെ പിടികൂടുമെന്നും ആരോഗ്യവകുപ്പ് അധികൃര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!