പുല്‍പ്പള്ളി ഇരുളത്തെ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ വിവിധ ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന് വന്ന സമരം താല്‍ക്കലികമായി അവസാനിപ്പിച്ചു.വിവിധ ഇടതുപക്ഷ കര്‍ഷക സംഘടനകളും ബാങ്ക് അധികൃതരുമായി നടന്ന ചര്‍ച്ചയില്‍ സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപുര്‍വ്വം പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സമരം താല്‍ക്കലികമായി നിര്‍ത്തിവയ്ക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞത്.
കര്‍ഷക സംഘടനകള്‍ ശക്തമായതിനെ തുടര്‍ന്ന് ബാങ്ക് പ്രവര്‍ത്തനം പുര്‍ണമായി സ്തംഭിച്ചതോടെയാണ് ബാങ്കിന്റെ ഉന്നത അധികാരികള്‍ ബാങ്കിലെത്തി പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച നടത്തിയത്.
സമരസമിതിക്കാര്‍ ഉന്നയിച്ച വിവിധ ആവശ്യങ്ങള്‍ പുര്‍ണ്ണമായി അംഗീകരിക്കാമെന്ന് ബാങ്ക് അധികൃതര്‍ ഉറപ്പ് നല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. സമരമവസാനിച്ചതോടെ ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചു.