വിദ്യാഭ്യാസത്തിന് സുരക്ഷിതത്വം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിയുമായ് കൂടിക്കാഴ്ച

0

 

യുദ്ധക്കെടുതികള്‍ക്കിടയില്‍ നിന്ന് തങ്ങളെ സുരക്ഷിതമായി നാട്ടില്‍ എത്തിച്ച കേന്ദ്ര സര്‍ക്കാരിന് നന്ദി അര്‍പ്പിച്ചും തങ്ങളുടെ വഴിമുട്ടിയ വിദ്യാഭ്യാസം സംരക്ഷിക്കാനാവശ്യമായ സഹായം അഭ്യര്‍ത്ഥിച്ചും യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.യുദ്ധം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ തുടര്‍ വിദ്യാഭ്യാസത്തിന് സാധ്യതയില്ലേന്നും,ഈ പ്രത്യേക സാഹചര്യത്തില്‍ പ്രത്യേക പരിഗണന നല്‍കി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തങ്ങള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കണമെന്നും വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍പഠനത്തിന് വേണ്ടത് ചെയ്യുമെന്ന് മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അലീന ബെന്‍,ക്രിസ്റ്റിന ബെന്‍,തേജ ഡൊമനിക്ക്, അര്‍ജുന്‍ കൃഷ്ണന്‍, ജിഷ്ണു ദേവ, സിന്‍ഡ്രല്ല ആതിര എന്നിവരാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ കാണാനെത്തിയത്.

 

Leave A Reply

Your email address will not be published.

error: Content is protected !!