സ്‌കൂളുകള്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വാക്‌സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസ് ടീച്ചേഴ്‌സിന് ചുമതല നല്‍കി. കുട്ടികളുടെ എണ്ണമനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം ക്രമീകരിക്കും. സ്‌കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.ഇതിനിടെ എല്ലാ കുട്ടികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ എല്ലാ കുട്ടികള്‍ക്കും വാക്സിനെടുക്കാനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും പ്രത്യേകിച്ച് നിപ വൈറസിനെതിരേയും പേവിഷബാധയ്ക്കെതിരേയും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.