മേപ്പാടി ചുളിക്കയില്‍ വീണ്ടും വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ പുലി ആക്രമണം. എസ്റ്റേറ്റ് തൊഴിലാളിയായ മുല്ലപ്പള്ളി യാഹുവിന്റെ മൂന്നര വയസ്സുള്ള ഒരു പശുവിനെ പുലി കടിച്ച് കൊന്നതിന് പുറമെ രണ്ടര വയസ്സുള്ള മറ്റൊരു പശു ആക്രമണത്തെത്തുടര്‍ന്ന് മരണത്തോട് മല്ലടിക്കുകയുമാണ്. ഇന്ന് പുലര്‍ച്ചെ 2നും 3 നുമിടയിലായിരുന്നു സംഭവം.
ചുളിക്ക പ്രദേശത്ത് പുലിയുടെ ആക്രമണത്തില്‍ നിരവധി വളര്‍ത്തു മൃഗങ്ങളാണ് കൊല്ലപ്പെട്ടത്. സമീപത്തെ വന മേഖലയില്‍ നിന്ന് രാത്രികാലങ്ങളില്‍ പുലികള്‍ നാട്ടിലിറങ്ങുകയും പശു, ആട്, വളര്‍ത്തുനായ്ക്കള്‍ എന്നിവയെ ആക്രമിക്കുകയുമാണ് ചെയ്യുന്നതു്. ഇതു കാരണം മനുഷ്യര്‍ രാത്രി പുറത്തിറങ്ങാന്‍ ഭയപ്പെടേണ്ട സാഹചര്യമാണുള്ളതെന്ന് പ്രദേശത്തുകാര്‍ പരാതിപ്പെടുന്നു. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കൊല്ലപ്പെട്ട പശുവിന്റെ ജഡം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മറവ് ചെയ്തു.ഗുരുതരമായി പരിക്കേറ്റ പശുമരണാസന്നയായി കിടക്കുകയാണ്. നാട്ടിലിറങ്ങുന്ന പുലികളെ പിടി കൂടാന്‍ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തു നിന്ന് ഉയരുന്ന ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post