സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇന്ന് ഉച്ചവരെ നിയന്ത്രിത അവധി. കര്‍ക്കടക വാവു പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1 വരെ റേഷന്‍ കടകള്‍ക്ക് നിയന്ത്രിത അവധി അനുവദിച്ച് ഭക്ഷ്യവകുപ്പ് ഉത്തരവിറക്കി. ബലിതര്‍പ്പണം നടത്തേണ്ട റേഷന്‍ വ്യാപാരികളുടെ സൗകര്യാര്‍ത്ഥമാണിത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് കര്‍ക്കിടക വാവു ദിനത്തില്‍ ബലിതര്‍പ്പണം നടക്കുന്നത്. രാത്രി മുതല്‍ തുടങ്ങിയ ആചാരങ്ങള്‍ ഇന്ന് ഉച്ചവരെ നീണ്ടുനില്‍ക്കും.
ബലിയിടാന്‍ ഏറെ പേരെത്തുന്നത് ആലുവ, തിരുവല്ലം, വര്‍ക്കല എന്നിവിടങ്ങളിലാണ്. ഇവിടങ്ങളില്‍ രാത്രി മുതല്‍ തന്നെ വിശ്വാസികള്‍ എത്തുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല.