ജില്ലാതല വിമുക്തി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മാനന്തവാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡ് ജില്ലയില്‍ നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രൈബല്‍ ഫുട്‌ബോള്‍ ടീമുകളെ പങ്കെടുപ്പിച്ച് ജില്ലാതല ട്രൈബല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് രണ്ട് ദിവസങ്ങളിലായി വള്ളിയൂര്‍ക്കാവ് മൈതാനത്ത് സംഘടിപ്പിക്കും.ടൂര്‍ണമെന്റ് വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ഷാജി കെ എസ് ഉദ്ഘാടനം ചെയ്തു.ജനമൈത്രി സി ഐ എസ് സനില്‍, എം കെ ബാലകൃഷ്ണന്‍, കെ ശശി, എ കെ ജയദേവന്‍, ചന്ത്രന്‍ എന്നിവര്‍ സംബന്ധിച്ചു.
ലഹരിമുക്ത സമൂഹത്തിനായി ജീവിതം തന്നെ ലഹരി എന്ന ആശയം മുന്‍നിര്‍ത്തിയാണ് ടൂര്‍ണ്ണമെന്റ് 14 ഓളം ടീമുകള്‍ മാറ്റുരയ്ക്കുന്നത്.