ജില്ലയില്‍ ഇന്നലെ പള്‍സ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി 3195 കുട്ടികള്‍ക്ക് കൂടി പോളിയോ തുള്ളി മരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.. കെ സക്കീന. ഇതില്‍ 27 പേര് ഇതര സംസ്ഥാന കുട്ടികളാണ്. ഇതോടെ ആകെ 63999 കുട്ടികള്‍ക്ക് വാക്സിന് നല്കി. ജില്ലയില്‍ 64953 കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. അതില്‍ 98.5% കുട്ടികള്‍ ഇതോടെ വാക്സിന്‍സ്വീകരിച്ചു.
പരിശീലനം ലഭിച്ച വളന്റിയര്‍മാരും ആശാ, അംഗന്‍വാടി, ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തിയാണ് ഇന്ന് പോളിയോ തുള്ളി മരുന്ന് നല്‍കിയത്.കൂടാതെ ബസ് സ്റ്റാന്റുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്നും പോളിയോ ബൂത്തുകളായി പ്രവര്‍ത്തിച്ചു.കോവിഡ് പോസിറ്റീവ് ആയ വീടുകളില്‍ ഉള്ള കുട്ടികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍ക്കും കാലാവധി ആവുന്ന മുറക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് നല്‍കുമെന്ന് ഡി എം ഒ അറിയിച്ചു