വികസന സെമിനാര്‍ സംഘടിപ്പിച്ചു

0

 

ബഫര്‍സോണ്‍ പ്രഖ്യാപനം സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് മാനന്തവാടി നഗരസഭ വികസന സെമിനാറില്‍ പ്രമേയം. ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി മേഖലയില്‍ നിന്നും ഒഴിവാക്കണമെന്ന്  വ്യാപാര ഭവനില്‍ സംഘടിപ്പിച്ച 2022 – 2023 വികസന സെമിനാറില്‍ ആവശ്യപ്പെട്ടു.നഗരസഭയുടെ വര്‍ഷത്ത വികസന സെമിനാര്‍ .മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി വി എസ് മൂസ അദ്ധ്യക്ഷനായിരുന്നു വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാര്‍ഗ്ഗരറ്റ് തോമസ്, നഗരസഭാ ആസൂത്രണക്കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണു ഗോപാല്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സിന്ധു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി.ജോര്‍ജ്, കൗണ്‍സിലര്‍ അബ്ദുള്‍ ആസീഫ്, സെക്രട്ടറി സന്തോഷ് മാമ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!