ജില്ലയില്‍ ടൂറിസത്തിന്റെ മറവില്‍ സ്ത്രികളെ ദുരുപയോഗം ചെയ്യുന്നതും ലഹരി ഉപയോഗവും തടയാന്‍ പരിശോധന കര്‍ശനമാക്കി പോലീസ്. അമ്പലവയല്‍ കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. ജില്ലയില്‍ വിവിധയിടങ്ങളിലെ റിസോര്‍ട്ടുകളില്‍ പരിശോധന നടത്തി പോലീസ്.മുമ്പ് ഇത്തരം പരാതികള്‍ ഉയര്‍ന്ന സ്ഥാപനങ്ങളെ നീരീക്ഷിക്കും. സംശയമുളള കേന്ദ്രങ്ങളില്‍ പരിശോധന നടത്താനാണ് തീരുമാനം. ജില്ലയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും.
റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകളെ ദുരുപയോഗം ചെയ്യുന്നതും മാരകമയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതും വ്യാപകമായ സാഹചര്യത്തിലാണ് പോലീസ് പരിശോധന കര്‍ശനമാക്കുന്നത്. അമ്പവയലില്‍ കര്‍ണാടക സ്വദേശിയായ യുവതി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.കോവിഡിനുശേഷം ടൂറിസം മേഖല സജീവമാകുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ക്ക് തടയിടാനുളള നീക്കത്തിലാണ് പോലീസ്.