സംസ്ഥാനത്ത് അമ്മയാകുന്നവരില്‍ 4.37 ശതമാനം പേരും പതിനഞ്ചിനും പത്തൊമ്പതിനുമിടയില്‍ പ്രായമുള്ളവരെന്ന് കണക്ക്. കൂട്ടുകാര്‍ക്കും പാഠപുസ്തകങ്ങള്‍ക്കു മിടയില്‍ വളരേണ്ട കൗമാരകാരികളാണ് പക്വതയാര്‍ജജിക്കും മുന്നേ അമ്മമാരാകേണ്ടിവരുന്നത്. 2019ല്‍ മാത്രം 20,995 പേരാണ് പത്തൊമ്പത് വയസ്സിനുമുമ്പേ അമ്മയായത്. 15വയസിലും താഴെയുള്ള മൂന്ന് അമ്മമാരും ഇക്കൂട്ടത്തിലുണ്ട്.
സംസ്ഥാന എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്ക്. 2019ല്‍ 4,80,113 കുട്ടികളാണ് കേരളത്തില്‍ പിറന്നത്. ഇതില്‍ 20,995 കുരുന്നുകള്‍ക്ക് ജന്മം നല്‍കിയത് കൗമാരക്കാരാണ്. (പ്രായം 15-18). ഇതില്‍ 316 പേരുടെ രണ്ടാം പ്രസവമാണ്. 59 പേരുടെ മൂന്നാമത്തെയും 16 പേരുടെ നാലാമത്തെയും കുട്ടിയാണ്.
നഗരങ്ങളിലാണ് ഇത്തരം പ്രസവം കൂടുതല്‍. 15,248 കൗമാരകാരികളാണ് നഗരങ്ങളില്‍ പ്രസവിച്ചത്. ഗ്രാമങ്ങളില്‍ 5747 പേരും. 20നും 24നും ഇടയില്‍ പ്രായമുള്ള 1,60,416 പേരുണ്ട്.
മലപ്പുറം ജില്ലയിലാണ് ഇത്തരം പ്രസവം കൂടുതല്‍ 20.73 ശതമാനം പേര്‍ . വയനാടും 5747 പേര്‍ (17.28 ശതമാനം) കോഴിക്കോട്(17.22 ശതമാനം) തൊട്ടുപിന്നില്‍. 8.28 ശതമാനമുള്ള ആലപ്പുഴയിലാണ് ഏറ്റവും കുറവ്.
പത്താം തരം ജയിക്കുകയും കോളേജ് വിദ്യാഭ്യാസം ലഭിക്കാത്തവരുമാണ് ഇവരില്‍ കൂടുതല്‍. 16,139 പേരാണ് ഈ ഗണത്തിലുള്ളത്. 57 പേര്‍ മാത്രമാണ് നിരക്ഷരര്‍. 38 പേര്‍ പ്രൈമറി വിദ്യാഭ്യാസം ലഭിച്ചവരാണ്. പത്താം ക്ലാസിനു താഴെയുള്ള 1463 പേരുമുണ്ട്. അഞ്ചു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ട്. 2015 (23,893) 2016 (22,934), 2017 (22,552), 2018 (20,461)എന്നിങ്ങനെയാണ് കണക്കുകള്‍.