സെക്രട്ടേറിയറ്റ് പൊതുഭരണ, നിയമ വകുപ്പുകളി ലെ ജീവനക്കാരിൽ കൊവിഡ് വ്യാപനം രൂക്ഷം. അൻപതിലധികം പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാ രുടെ എണ്ണം പകുതിയാ യി കുറയ്ക്കണമെന്ന് ആക്ഷൻ കൗൺസിൽ നിർദേ ശിച്ചു.
നേരത്തേ ധനകാര്യ വകുപ്പിലെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുപത്തിയഞ്ചോ ളം ഉദ്യോഗസ്ഥര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരായവരില്‍ സംഘടനാ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെ ധനവകുപ്പിലെ പല സെക്ഷനുകളും അടച്ചിരുന്നു. കാന്റീൻ തെരഞ്ഞ ടുപ്പിലെ ആൾക്കൂട്ടം രോഗവ്യാപനത്തിന് കാരണ മായെന്ന് ആക്ഷേപം ഉയർന്നിരുന്നു.