സോളിലോക്ക് ചിത്ര പ്രദര്‍ശനം തുടങ്ങി
ആതുര സേവനത്തോടൊപ്പം 30 വര്‍ഷത്തെ ജീവിതത്തില്‍ മനസ്സില്‍ പതിഞ്ഞ സംഭവങ്ങളെയും വ്യക്തികളെയും ക്യാന്‍വാസില്‍ പുനരാവിഷ്‌കരിക്കുകയാണ് നരേഷ് ബാലകൃഷ്ണന്‍ എന്ന മെഡിക്കല്‍ ഡോക്ടര്‍.സോളിലോക്ക് എന്ന പേരിട്ട പ്രദര്‍ശനം മാനന്തവാടി ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 22 വരെയാണ് പ്രദര്‍ശനം.നവോത്ഥാനം , ഇംപ്രഷനിസം സര്‍റിയലിസം, അമൂര്‍ത്തീകരണം, മിനിമലിസം ആധുനിക സൂ ഡിലിംഗ്, ക്രാഫ്റ്റിംഗ് രീതിയിലുളള 23 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്.
ചെറുപ്പം മുതലേ ചിത്രകലയോട് ആഭിമുഖ്യമുള്ള ഡോ. നരേഷിന്റെ ആദ്യത്തെ ചിത്ര പ്രദര്‍ശനമാണിത് ആധുനിക കാലഘട്ടത്തിന്റെയും പഴയ കാലഘട്ടത്തിന്റെയും പ്രത്യേകതകള്‍ ചിത്രങ്ങളില്‍ വ്യക്തമാക്കാന്‍ ഡോക്ടര്‍ ശ്രമിച്ചിട്ടുണ്ട്. മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവങ്ങളും ചിത്രങ്ങളിലൂടെ ആവിഷ്‌കരിക്കുകയാണ് ചെയ്തത് പിക്കാസോ , ഡാവിഞ്ചി, ഹുസൈന്‍ രവിവര്‍മ തുടങ്ങിയ ചിത്രകാരന്‍മ്മാരുടെ ചിത്രങ്ങളെല്ലാം ഇദ്ദേഹത്തിന്റെ ചിത്രകലാരീതിയെ രൂപപ്പടുത്തുന്നതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദമുള്ള നരേഷ് ബാലകൃഷ്ണന്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിച്ച് വരുന്നതിനിടെ വരച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. എഴുത്തുകാരനായും ഗാനരചിതാവാ തും കൂടിയിയാണ് മേപ്പാടി സ്വദേശിയായ ഡോ.നരേഷ് ബാലകൃഷ്ണന്‍. പ്രദര്‍ശനം കാണാന്‍ നിരവിധി ആളുകളും ആര്‍ട്ട് ഗ്യാലറിയില്‍ എത്തുന്നുണ്ട്.