18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ 75 ദിവസം കോവിഡ് വാക്‌സീന്റെ സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് സൗജന്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.ഇതുവരെ, 18-59 പ്രായത്തിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ബൂസ്റ്റര്‍ ഡോസ് എടുത്തിട്ടുള്ളത്.
60 വയസും അതിനുമുകളിലും പ്രായമുള്ള 16 കോടി ജനസംഖ്യയില്‍ 26 ശതമാനം പേരും മുന്‍നിര കോവിഡ് പോരാളികളും ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.