കോളനികളില്‍ സന്ദര്‍ശനം തുടര്‍ന്ന് ബി.ജെ.പി സംഘം

0

 

ആദിവാസികള്‍ക്കായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്ന കോടികള്‍ രാഷ്ടീയ നേതൃത്വങ്ങളുടെ സഹായത്തോടെ അടിച്ചു മാറ്റുന്ന നടപടിയാണ് നാട്ടില്‍ നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍. ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള സംഘം മാനന്തവാടിയിലെ വിവിധ കോളനികളില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷണകുമാര്‍, ഡോ. പ്രമീള ദേവി, പാര്‍ട്ടി വക്താവ് കെ.വി.എസ് ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കോളനികളില്‍ സന്ദര്‍ശനം നടത്തിയത്.

അടിസ്ഥാന ആവശ്യങ്ങള്‍ പോലും ആദിവാസി വിഭാഗങ്ങള്‍ക്ക് നിഷേധിക്കുന്ന നിലയാണ് നിലവിലുള്ളത്. ആദിവാസി വിഭാഗത്തിനായി അനുവദിക്കുന്ന ഫണ്ടുകള്‍ ഇടത്-വലത് രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായത്തോടെ അടിച്ചുമാറ്റുന്ന നിലപാടാണ് കരാറുകാര്‍ സ്വീകരിക്കുന്നതെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. കോളനികാരോട് നേതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.പി.മധു, നേതാക്കളായ സജി ശങ്കര്‍, മുകുന്ദന്‍ പള്ളിയറ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഷംജിത്ത് കണിയാരം, തുടങ്ങിയവരും നേതാക്കള്‍കൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!