ഇന്നു മുതല്‍ പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും; വര്‍ധന 5% വരെ

0

ഇന്നു മുതല്‍ പാല്‍ ഉല്‍പന്നങ്ങള്‍ക്ക് വില കൂടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി. പാല്‍, തൈര്, ലെസ്സി ഉല്‍പന്നങ്ങള്‍ക്ക് 5% വില കൂടും. അരി,ധാന്യം,പാലുല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണിത്. തൈര്, കട്ടിമോര് എന്നിവയ്ക്ക് അര ലീറ്ററിന് മൂന്നു രൂപ വീതം കൂട്ടി. 29 രൂപയുണ്ടായിരുന്ന ടോണ്‍ഡ് മില്‍ക്ക് തൈരിന് 32 രൂപയാണ് പുതിയ വില.27 രൂപയുടെ സ്‌കിം മില്‍ക്ക് തൈരിന് 30 രൂപയാകും. മുപ്പതു രൂപയുണ്ടായിരുന്ന കട്ടിമോരിന് 33 രൂപയാകും.പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

സംഭാരം ഒരു പായ്ക്കറ്റിന് പത്തു രൂപയായി തുടരും. പക്ഷേ അളവ് 250 മില്ലിലീറ്ററില്‍നിന്ന് 200 മില്ലിലീറ്റര്‍ ആയി കുറച്ചു.
പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസന്‍ അല്ലാത്തത്), മീന്‍, തേന്‍, ശര്‍ക്കര, പനീര്‍, ലെസ്സി, പപ്പടം, പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പുപൊടി അടക്കമുള്ളവയ്ക്കും 5 ശതമാനം നികുതി ബാധകമാകും. ജൂണ്‍ അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പരിഷ്‌കരിച്ച മറ്റു നികുതി നിരക്കുകളും തിങ്കളാഴ്ച പ്രാബല്യത്തില്‍ വരും. നികുതി വര്‍ധനയ്ക്കനുസരിച്ച് പല ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിലയും കൂടിയേക്കും.

Leave A Reply

Your email address will not be published.

error: Content is protected !!